പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Saturday, September 4, 2010

സമഗ്രാസൂത്രണം




സമഗ്രാസൂത്രണം

എട്ടാംതരം ATയൂണിററ് - 3
മണ്ണില്‍പുതഞ്ഞ രത്നങ്ങള്‍
  1. പണയമുതല്‍
  2. ദാഹിക്കുന്നൂ ഭഗിനീ
  3. പനങ്കുറുക്കും താളുകറിയും
പ്രശ്നമേഖല :

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടുള്ള പരിഗണന ഇല്ലായ്മ
ഉപപ്രശ്നം :

ആദിവാസി, ദളിദ്‌ എന്നിവരോട് പരിഗണന ഇല്ലായ്മ

പഠനലക്ഷ്യങ്ങള്‍ :
ആദിവാസി, ദളിദ്‌ വിഭാഗങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം തിരിച്ചറിയുന്നതിന്
പ്രതിരൂപാത്മക സാഹിത്യ സൃഷ്ടിയും ശക്തിയും സൗന്ദര്യവും തിരിച്ചറിയുന്നതിന്
ആദിവാസികളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്
പാര്‍ശ്വവത്കരണത്തിന്റെ സംഘര്‍ഷങ്ങള്‍ എക്കാലത്തെയും സാഹിത്യത്തിന്‌ വിഷയമായിട്ടുണ്ടെന്ന്
തിരിച്ചറിയുന്നു .
ഭാഷയുടെ വൈവിധ്യമാര്‍ന്ന പ്രയോഗസാധ്യതകള്‍ സാഹിത്യസൃഷ്ടികളെ എത്രമാത്രം ശക്തമാക്കുന്നു എന്ന് തിരിച്ചറിയുന്നു.
ആശയപരം:

പാര്‍ശ്വവത്കരണത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ധാരണ.
സാമൂഹ്യപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിന് സാഹിത്യരൂപങ്ങളുടെ പ്രസക്തി

സാഹിത്യപരം :

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സംഘര്‍ഷങ്ങള്‍ വിഷയമായിട്ടുള്ള സാഹിത്യകൃതികള്‍
പരിചയപ്പെടുന്നു.

സര്ഗാത്മകം :

നേടിയ ആശയങ്ങള്‍, ധാരണകള്‍ വിവിധ വ്യവഹാരങ്ങളിലൂടെ പ്രകടിപ്പിക്കുന്നു.
(ആസ്വാദനം, പ്രഭാഷണം, പഴഞ്ചൊല്‍ വ്യാഖ്യാനം തുടങ്ങിയവ )

ഭാഷാപരം :

പ്രാദേശിക ഭാഷയുടെ ശക്തിസൗന്ദര്യം തിരിച്ചറിയുന്നു.
നമ്പര്‍
പ്രവര്‍ത്തനം
പ്രക്രിയ
സാമഗ്രികള്‍
ഉല്പന്നം


1



സി ഡി പ്രദര്‍ശനം
' കനവുമലയിലേക്ക് ' എന്ന സിഡി പ്രദര്‍ശിപ്പിക്കുന്നു.. പ്രതികരിക്കുന്നു. തുടര്‍ന്ന് യൂനിറ്റ് ആമുഖം വായിക്കനാവശ്യപ്പെടുന്നു.
ചോദ്യങ്ങളിലൂടെ ആദിവാസികളുടെ ജീവിതാനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. കണ്ട സി ഡിയിലെ കൈപ്പാടനെക്കുറിച്ചുള്ള പരാമര്‍ശം ഓര്‍മപ്പെടുത്തുന്നു.



സിഡി


2

പാഠം അവതരണം,
ചര്‍ച്ച
'പണയമുതല്‍' അവതരണം.
കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ എന്തൊക്കെ രേഖപ്പെടുത്തലുകള്‍ ഈ പാഠത്തില്‍ ഉണ്ട്?

T B

ചര്‍ച്ചാക്കുറിപ്പ്

3

വായനാക്കുറിപ്പ്
(തുടര്‍പ്രവര്‍ത്തനം)

'
'മാവേലിമന്‍റം' നോവല്‍

മാവേലിമന്‍റം

വായനാക്കുറിപ്പ്


4



കവിതാവതരണം
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്',
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി '
തുടങ്ങിയ ഗുരുവചനങ്ങള്‍ എഴുതിയ ചാര്‍ട്ട്
പ്രദര്‍ശിപ്പിക്കുന്നു.. ആശയം ചര്‍ച്ച ചെയ്യുന്നു .
തുടര്‍ന്ന് 'ദാഹിക്കുന്നൂ ഭഗിനീ ' എന്ന കവിത വായിച്ചു ആശയം കുറിക്കാനാവശ്യപ്പെടുന്നു.




ചാര്‍ട്ട്, T B



കുറിപ്പ്


5



പ്രഭാഷണം
'അഭിമാനഹത്യ'- പത്രവാര്‍ത്ത എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു .
-ജാതിചിന്തകള്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ തെളിവാണോ ഈ വാര്‍ത്ത?
-കേരളപ്പിറവി ദിനത്തില്‍ അവതരിപ്പിക്കാനുള്ള പ്രഭാഷണം തയ്യാറാക്കുക.



ചാര്‍ട്ട്



പ്രഭാഷണം

6

ലഘു പ്രോജക്റ്റ്‌
'സാമൂഹ്യപരിഷ്കരണത്തില്‍ സാഹിത്യകാരന്മാര്‍ വഹിച്ച പങ്ക്'
(ദുരവസ്ഥ ,വാഴക്കുല തുടങ്ങിയ കൃതികള്‍
നിര്‍ദ്ദേശിക്കാം. )

വിവിധ കൃതികള്‍

ലഘു പ്രോജക്റ്റ്‌

7

സി ഡി പ്രദര്‍ശനം
'കാവല്‍' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം പ്രദര്‍ശിപ്പിക്കുന്നു . കേന്ദ്രകഥാപാത്രത്തിന്റെ
സവിശേഷതകള്‍ കണ്ടെത്തുക ,കുറിയ്ക്കുക .


'കാവല്‍' സിഡി

കുറിപ്പ്
8
കഥാവതരണം
'പനങ്കുറുക്കും താളുകറിയും' എന്ന കഥ വായിക്കാനാവശ്യപ്പെടുന്നു.
T B


9

താരതമ്യം
'ആദിവാസിബാല്യങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എത്രത്തോളം ജോഗിയിലും തങ്കപ്പനിലും പ്രകടമാണ്? താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക.

'കാവല്‍' സിഡി,
T B

താരതമ്യക്കുറിപ്പ്


10



സെമിനാര്‍
"പനങ്കുറുക്കും താളുകറിയും ഗതികേടുകൊണ്ട് മാത്രമല്ല കഴിയ്ക്കുന്നത്. “ - ചാര്‍ട്ട്
"പട്ടണത്തില്‍ ഫാസ്റ്റ്‌ഫുഡ് സെന്ററുകള്‍ പെരുകുന്നു "-വാര്‍ത്ത
ഇവ വിശകലനം ചെയത് "മലയാളിയും ഭക്ഷണശീലങ്ങളും " എന്ന വിഷയത്തില്‍ സെമിനാര്‍ പ്രബന്ധം തയ്യാറാക്കുക.
അവതരണം, ചര്‍ച്ച,, റിപ്പോര്‍ട്ട്


ചാര്‍ട്ട് ,
വാര്‍ത്ത


സെമിനാര്‍ പ്രബന്ധം,
റിപ്പോര്‍ട്ട്‌

11
പഴഞ്ചൊല്ലുകള്‍, ശൈലികള്‍
ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും ശൈലികളും കണ്ടെത്തി വ്യാഖ്യാനിക്കുക.
വിവിധ കൃതികള്‍
പഴഞ്ചൊല്ലുകള്‍, ശൈലികള്‍

12
നാടന്‍പാട്ട് അവതരണം,
പതിപ്പ്
ആദിവാസിജീവിതവുമായി ബന്ധപ്പെട്ട നാടന്‍പാട്ടുകള്‍ കണ്ടെത്തി അവതരിപ്പിക്കുക.
പതിപ്പാക്കുക
വിവിധ കൃതികള്‍
നാടന്‍പാട്ട്,
പതിപ്പ്



13



ഭാഷാഭേദനിഘണ്ടു
പ്രാദേശിക പദങ്ങള്‍ കൃതികള്‍ക്ക് സൗന്ദര്യം നല്‍കുന്നുണ്ടോ? -'പണയമുതല്‍' ,'പനങ്കുറുക്കും താളുകറിയും' എന്നിവയുമായി ബന്ധപ്പെടുത്തി ചര്‍ച്ച .
എങ്കില്‍ നിങ്ങളുടെ പ്രദേശത്തെ കാര്‍ഷികവും സാമൂഹ്യവുമായ ജീവിതവുമായി ബന്ധപ്പെട്ട നാടന്‍ പദങ്ങള്‍ കണ്ടെത്തി ഭാഷാഭേദനിഘണ്ടു നിര്‍മ്മിക്കുക.



കൃതികള്‍
വ്യക്തികള്‍


ഭാഷാഭേദ-
നിഘണ്ടു


തയ്യാറാക്കിയത്‌

  1. അജീഷ്‌ .എം ജി.എച്ച്.എസ്.എസ് .തിരുവാലി, മലപ്പുറം.
  2. നിഷാന്ത്‌ .പി.എം വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ടൂര്‍ ,മലപ്പുറം

No comments:

Post a Comment