പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Wednesday, July 3, 2013

യൂണിറ്റ് ടെസ്റ്റ്


ജി.ജി.എച്ച്.എസ്.എസ് മഞ്ചേരി
യൂണിറ്റ് മൂല്യനിര്‍ണയം
മലയാളം-പേപ്പര്‍-1 സമയം- 90 മിനിട്ട് ക്ലാസ് --പത്ത് സ്കോര്‍ -40
നിര്‍ദേശങ്ങള്‍
-ആകെ13 ചോദ്യങ്ങള്‍ തന്നിരിക്കുന്നു.
-12 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.
-സ്കോറും സമയവും പരിഗണിക്കണം.


1 പദച്ചേരുവകള്‍ക്കുണ്ടാകുന്ന മാറ്റം കുറിക്കുക. 2
മാതൃക
മഴ,കാലം-മഴക്കാലം ( ക ഇരട്ടിച്ചു.)
മഴ,ആണ്- മഴയാണ് (യ പുതിയതായി വന്നു.)
എഴുതി,ഉണ്ടാക്കി-
കഴിഞ്ഞു,എങ്കിലും-കണ്ടെത്തുക.
2കാവ്യപരമായ പ്രത്യേകതകള്‍ കണ്ടെത്തിയെഴുതുക 2
സ്വര്‍ണവര്‍ണമരയന്നം മഞ്ജുനാദമിതു
നിര്‍ണയമനിക്കിണങ്ങുമെന്നു തോന്നും.
3അടിവരയിട്ട പദങ്ങള്‍ക്കു പകരം ഒറ്റപ്പദമെഴുതി വാക്യം മാറ്റിയെഴുതുക. 1
അയാള്‍ക്ക് പുസ്തകങ്ങളുടെ ശേഖരമുണ്ട്.
4 "കലഭൂതലഗതകഥകള്‍ ചിലര്‍ പറയും 1
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ"
ദമയന്തി ഇങ്ങനെ പറയുന്നതിന്റെ ഉദ്ദേശ്യമെന്ത്?
) ഭൂതലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാം.
ബി) സമയം കളയാന്‍ മറ്റു മാര്‍ഗങ്ങളില്ല.
സി)നളനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാം.
ഡി) ഭരണകാര്യങ്ങളില്‍ അച്ഛനെ സഹായിക്കാം.
5 "അങ്ങനൊന്നുണ്ടായിട്ടല്ല.ന്നാലൊന്നൂല്ല്യാന്നങ്ങട് പറയാന്‍ വയ്യേനീം" 2
"പോരാത്തേന് ഉരപ്പുരേം ചക്കീം ഒക്കണ്ടേനീം.”
വരികളില്‍ തെളിയുന്ന ഭാഷാപരമായ പ്രത്യേകതകള്‍ കണ്ടെത്തിയെഴുതുക.
6മുതല്‍ 11 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണത്തിനു മാത്രം ഉത്തരമെഴുതുക.
(ഓരോന്നിനും നാലു സ്കോര്‍ വീതം)
6 അവിവേകമിതുകണ്ടാലറിവുള്ളവര്‍
പരിഹസിക്കും ചിലര്‍ പഴിക്കും-
വഴി പിഴയ്ക്കും-
ഈ ഉപദേശം ദമയന്തിയോടു മാത്രമല്ല, ഇന്നത്തെ മുഴുവന്‍കുട്ടികളോടുമാണ്. ഈ അഭിപ്രായ ത്തോടു നിങ്ങള്‍ യോജിക്കുന്നുണ്ടോ?
7 "മാറ്റ്യാന്‍ മാറ്റ്യാന്‍ എന്നാണ് എല്ലാവരും എന്നെ വിളിക്കാറ്.”-വിദൂഷകന്‍
യഥാര്‍ഥത്തില്‍ അദ്ദേഹം ഒരു മാറ്റ്യാന്‍ ആണോ? തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൂടി വിലയിരുത്തി പ്രതികരിക്കുക.
8. “നിന്റെയച്ഛന്‍ ഒരു പഴഞ്ചനാ മോളെ “
ഈ വാക്യം വിശകലനം ചെയ്ത് അതില്‍ തെളിയുന്ന ശിവരാമന്റെ മാനസികാവസ്ഥയെ കുറിച്ച് കുറിപ്പു തയാറാക്കുക.
9. തന്നിരിക്കുന്ന സൂചനകള്‍ പ്രയോജനപ്പെടുത്തി വിദൂഷകക്കൂത്ത് ഉയര്‍ത്തുന്ന സാമൂഹ്യവിമര്‍ശനത്തെക്കുറിച്ച് കുറിപ്പ് ‌ തയ്യാറാക്കുക.
"ഒട്ടും കുറയ്ക്കണ്ടാന്ന് കരുതി കാലിന്‍മേല്‍ കാലും കേറ്റി അമര്‍ന്നിരുന്നു.”
"അപ്പോള്‍ തുടങ്ങിയതാ മോഹം. എനിക്കും അങ്ങനെ കുതിരപ്പുറത്തു കേറി മൂളിച്ചൊരു പോക്കു
പോവാന്‍.”
"പിന്നവിടൊരു താമസണ്ടായിട്ടുണ്ട്. അയ്യാ! തേച്ചുകുളി, ചതുര്‍വിധഭോജ്യരസങ്ങളോടും കൂടിയ
ഭക്ഷണം.സുഖായ ഉറക്കം....”
10 വിധുമണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?---(ദമയന്തി)
ക്രൂരനല്ല സാധുവത്രേ ചാരുരൂപന്‍.. (ദമയന്തി)
യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം... (ഹംസം)
നളനഗരേ വാഴുന്നു ഞാന്‍.... (ഹംസം)
ഹംസം പറയുന്നതും ഹംസത്തെക്കുറിച്ചു പറയുന്നതുമായ ചില സൂചനകള്‍ തന്നിരിക്കുന്നു. അവ വിശകലനം ചെയ്ത് ദൂതനെന്ന നിലയില്‍ ഹംസത്തിന്റെ എന്തെല്ലാം പ്രത്യേകതകളാണ് അവയില്‍ തെളിയുന്നതെന്നു കണ്ടെത്തി എഴുതുക.
11 .കലയോട് വ്യക്തമായ നിലപാട് പുലര്‍ത്തിയ ആളായിരുന്നു ശിവരാമന്‍. എന്നിട്ടും അദ്ദേഹത്തിന് ഒന്നും നേടാന്‍ കഴിഞ്ഞില്ല. ശിവരാമന്‍ യഥാര്‍ത്ഥത്തില്‍ ഒരു പരാജയമായിരുന്നോ? നിങ്ങളുടെ പ്രതികരണം കുറിക്കുക.
12 "താങ്കള്‍ ഈ ബൂര്‍ഷ്വാവാല്യൂസൊക്കെ കളയണം. പിന്നെ എന്നോടു തര്‍ക്കിക്കാന്‍ വരരുത്.
ഐ മീന്‍, ഐ നോ വാട്ട് അയാം സേയിംഗ്"
ഹേ മനുഷ്യാ, പേനയ്ക്ക് ശക്തി വേണമെങ്കില്‍ ഇറച്ചീം മീനും തിന്നണം. “
"ഞങ്ങള്‍ സെന്റ്സ്റ്റീഫനിയന്‍സുകാര്‍ ഐ..എസ്സു കാരെപ്പോലെയാണ്.ഏതു സീറ്റിലും
ഞങ്ങള്‍ കംഫര്‍ട്ടബിളാണ്.”
അയാള്‍ ശിവരാമന്റെ മുഖത്തു നോക്കാതെ വിറങ്ങലിച്ച കോള ഒരു കവിള്‍ കുടിച്ച് ക്യാന്‍
താഴെ വെച്ചു.
ഈ വരികളില്‍ തെളിയുന്ന യുവാക്കളുടെ ജീവിതകാഴ്ചപ്പാടിനെക്കുറിച്ച് ലഘുലേഖനം 6 തയ്യാറാക്കുക.
13 ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. 6
ചതി
വലിയ ശ്രദ്ധയായിരുന്നു
ജീവിതത്തോട് അയാള്‍ക്ക്
ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല
അയാള്‍ അതിനോട്.
അപ്രതീക്ഷിതമായ ഒന്നും
അതിനോട് കാട്ടിയിരുന്നുമില്ല.
എന്നാല്‍
ആ ഉദാരതയൊന്നും പരിഗണിക്കാത്ത
കര്‍ക്കശക്കാരനായിരുന്നു ജീവിതം.
പ്രതീക്ഷിക്കാത്ത നേരത്ത്
കാരണമൊന്നും കൂടാതെ
ഉപേക്ഷിച്ചുകളഞ്ഞു
അത് അയാളെ.
വീരാന്‍കുട്ടി.തയാറാക്കിയത്
കെ. വി. മോഹനന്‍

No comments:

Post a Comment