പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Wednesday, September 22, 2010

ഡി ആര്‍ ജി പരിശീലനം


അധ്യാപക ശാക്തീകരണം ആഗസ്റ്റ് 2010 കണ്ണൂര്‍

അധ്യാപക ശാക്തീകരണ പരിപാടിയുടെ മുന്നോടിയായി ജില്ലാതല ഡി.ആര്‍.ജി (മലയാളം )
പരിശീലനം കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കെന്ററി സ്കൂളില്‍ നടന്നു , എസ്.ആര്‍.ജി. ശ്രീ.ദീനദയാല്‍ ബാബു സ്വാഗതമാശംസിച്ചു. ശ്രീ കെ.ജെ .ജനാര്‍ദനന്‍ അദ്ധ്യക്ഷനായി. ഡയറ്റംഗം ശ്രീ.ഉണ്ണികൃഷ്ണന്‍,സോഷ്യല്‍ സയന്‍സ് എസ്.ആര്‍.ജി. ശ്രീ.രാജഗോപാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്.ആര്‍.ജി. ശ്രീ. ഭാസ്കരന്‍ തിക്കോടി പരിശീലന പരിപാടിയുടെ വിശദാംശങ്ങള്‍ നല്കി. ശ്രീ.ബെന്നി നന്ദി പ്രകാശിപ്പിച്ചുമികച്ച പഠന പ്രവര്‍ത്തനങ്ങളുടെ പങ്കുവയ്ക്കല്‍, ഫിലിംഫെസ്റ്റിവല്‍, സമഗ്രാസൂത്രണം, മൂല്യനിര്‍ണയസമീപനം, .സി.റ്റി.സാദ്ധ്യതകള്‍ , ക്ലസ്ററര്‍ പരിശീലന മാര്‍ഗരേഖയുടെ ചര്‍ച്ച , എന്നിങ്ങനെ നിരവധി സെഷനുകളിലൂടെ 26 പങ്കാളികളും ആര്‍.പി.മാരും കടന്നു പോയി. ആഗസ്റ്റ് 30 തിങ്കളാഴ്ച രാവിലെ 09.30 നാരംഭിച്ച പരിശീലന പരിപാടി 31 നു വൈകുന്നേരം 5.30നവസാനിച്ചു. ഡയറ്റദ്ധ്യാപകന്‍ ശ്രീ.ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റരുടെ മുഴുവന്‍ സമയസാന്നിദ്ധ്യം, ഡയറ്റ് പ്രിന്‍സിപ്പാല്‍ ശ്രീ.പ്രഭാകരന്‍, ഡി...ശ്രീ രാജന്‍ എന്നിവരുടെ സന്ദര്‍ശനം ഐ.സി.ടി സാദ്ധ്യതയുടെ പ്രയോജനപ്പെടുത്തല്‍ എന്നിവയെല്ലാം ക്യാമ്പിനു പുര്‍ണത നല്‍കാന്‍ സഹായകമായി.
No comments:

Post a Comment