പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, August 24, 2010

പാത്തുമ്മയുടെ ആട് -ചോദ്യപേപ്പര്‍

ഈ മൂല്യ നിര്‍ണയ പേപ്പര്‍ മാതൃക  മാത്രമാണ് . ഇതിലെ ചോദ്യങ്ങള്‍ ഓരോന്നും പരിശോധിച്ച് എത്രമാത്രം പ്രക്രിയാ ബന്ധിതമാണെന്ന് പരിശോധിക്കണം .ചോദ്യത്തിന്റെ ടെക്സ്റ്റ് കുട്ടിക്ക് വായിക്കുവാനും ഗ്രഹിക്കുവാനും പറ്റിയ തരത്തിലാണോ ? സമയബന്ധിതമായി എഴുതി പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതാണോ? വിമര്‍ശനാത്മകമായി സമീപിക്കുവാന്‍ സാധ്യത ഉണ്ടോ? കുട്ടിയുടെ വിശകലന ശേഷിയെ പരിഗണിക്കുന്നതാണോ ? എന്നൊക്കെ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ വേണം ഈ മൂല്യ നിര്‍ണയ മാതൃക സ്വികരിക്കുവാന്‍ 
 അര്‍ദ്ധ വാര്‍ഷിക മൂല്യനിര്‍ണ്ണയം 2010-2011(മാതൃക)
മലയാളം രണ്ടാം പേപ്പര്‍
ക്ലാസ് പത്ത്
മാര്‍ക്ക് 40
സമയം 11/2 മണിക്കൂര്‍
1 എഡിറ്റു ചെയ്യുക
ഏതാണ് പടിഞ്ഞാറ് കാണാപാഠം പഠിച്ചത് ഉരുവിട്ടു നോക്കി ആനി പടിഞ്ഞാറ് കണ്ടുപിടിക്കും സൂര്യന് അഭിമുഖമായി നില്‍ക്കുന്ന ഒരാളിന്റെ മുന്‍വശം കിഴക്കും പിന്‍വശം പടിഞ്ഞാറും വലതുവശം തെക്കും ഇടതുവശം വടക്ക് ആയിരിക്കും അങ്ങനെ പടിഞ്ഞാറ് കണ്ടുപിടിക്കേണ്ടി വന്നു ആനിക്ക്
(അലാഹയുടെ പെണ്‍മക്കള്‍) 4
2 കഥാപാത്രനിരൂപണം തയ്യാറാക്കുക.
ആഡംബരത്തിനു വേണ്ടി വാഹനങ്ങള്‍ മോഷ്ടിച്ചു വില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പിടിയില്‍ (പത്ര വാര്‍ത്ത)
സ്വന്തമായി ആലോചിച്ചാല്‍ മറ്റുള്ളവരെ ആശ്രയിക്കാതെ എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ച് അദ്ധ്വാനിച്ച് ഒരുവിധം സുഖമായി ജീവിക്കുവാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും (പാത്തുമ്മയുടെ ആട്)
ജീവിതത്തെ കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകള്‍ ഇവിടെ കാണാം. ഇവ വിശകലനം ചെയ്ത് പാത്തുമ്മയുടെ ആടിലെ അബ്ദുല്‍ഖാദര്‍ എന്ന കഥാപാത്രത്തെകുറിച്ച് നിരൂപണം തയ്യാറാക്കുക (6)
3 തിരക്കഥാരചന
അങ്ങനെ അന്നു മുതല്‍ അബ്ദുല്‍ഖാദര്‍ അനുജനായി - ഈ സന്ദര്‍ഭത്തെ തിരക്കഥാ രൂപത്തില്‍ ആവിഷ്കരിക്കുക (8)
4 അഭിമുഖ ചോദ്യാവലി തയ്യാറാക്കുക
പാത്തുമ്മയുടെ ആട് എഴുതിയത് വരെയുള്ള ബഷീറിന്റെ ജീവിതം നോവലില്‍ നിന്നും വായിച്ചെടുക്കുവാന്‍ കഴിയുമല്ലോ ഇതറിയുവാന്‍ ഉതകുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി നടത്തുന്ന അഭിമുഖ സംഭാഷണത്തിലേക്ക് ഒരു ചോദ്യവലി തയ്യാറാക്കുക
(ചുരുങ്ങിയത് ആറ് ചോദ്യങ്ങള്‍) (6)
5 പ്രഭാഷണം തയ്യാറാക്കുക
'ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ നിലനിര്‍ത്തിയിരിക്കുന്ന ദൈവം തമ്പുരാന്‍ ഭൂമിയില്‍ ജീവികള്‍ക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു. പഴങ്ങള്‍ കിഴങ്ങുകള്‍, ധാന്യങ്ങള്‍, പുല്ല് , പുഷ്പങ്ങള്‍, വെള്ളം, വായു പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉല്പന്നങ്ങളുടെ എല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും' (ഭൂമിയുടെ അവകാശികള്‍)

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന
മൃതിയില്‍ നിനക്കാത്മ ശാന്തി
....................................................
ഉയിരറ്റ നിന്‍ മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെ അവശേഷിക്കയില്ല ഞാനാകയാല്‍
ഇതുമാത്രമിവിടെയെഴുതുന്നു (ഭൂമിക്കൊരു ചരമഗീതം)
മുകളില്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങള്‍ താരതമ്യം ചെയ്ത് 'ജീവനില്ലാത്ത ഭൂമി' എന്ന വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം തയ്യാറാക്കുക (6)
6 കുറിപ്പ് തയ്യാറാക്കുക
ഇക്കാക്ക എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, എനിക്കു വിരോധമില്ല. ഒരു സംഗതി മാത്രമുണ്ട്, ഇക്കാക്ക ഒരു കൊല്ലം ഞാന്‍ പറഞ്ഞ പുസ്തകങ്ങളെല്ലാം വായിച്ച് ശരിക്ക് എഴുത്തും വായനയും പഠിച്ചിട്ടെഴുതൂ. ഇക്കാക്ക് മലയാളത്തില്‍ എത്ര അക്ഷരമുണ്ടെന്നറിയാമോ ? അതു പറ !
അബ്ദുല്‍ഖാദര്‍ ബഷീറിനു കൊടുത്ത ഉപദേശമാണിത്. പാത്തുമ്മയുടെ ആട് എന്ന കൃതി പരിശോധിച്ച് അബ്ദുല്‍ഖാദറിന്റെ ഉപദേശം എത്രമാത്രം പ്രസക്തമാണെന്നു കണ്ടെത്തി, ബഷീറിന്റെ ഭാഷ എന്ന വിഷയത്തെ കുറിച്ചു ഒരു കുറിപ്പു തയ്യാറാക്കുക (4)
7 എഡിറ്റോറിയല്‍ തയ്യാറാക്കുക
) തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ 50% സീറ്റ് സ്ത്രീകള്‍ക്ക് (നിയമസഭ) ) വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ ബഹളം (പത്രവാര്‍ത്ത)
) സ്ത്രീകള്‍ ഉന്നത പദവിയിലേക്ക്
) ആണുങ്ങള്‍ ഉണ്ണാന്‍ സമയത്തേ വരൂ. പെണ്ണുങ്ങളാണ് ദുരിതമനുഭവിക്കുന്നത്
(പാത്തുമ്മയുടെ ആട്)
മുകളില്‍ കൊടുത്തിരിക്കുന്ന സൂചനകള്‍ വിശകലനം ചെയ്ത് ലിംഗ പദവി സംത്വം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു എഡിറ്റോറിയല്‍ തയ്യാറാക്കുക (6)



2 comments:

  1. വായിച്ചു.തരക്കേടില്ല.
    ഡി.ശ്രിദേവി

    ReplyDelete
  2. തരക്കേടില്ല. ചോദ്യം 5 ജീവനില്ലാത്ത ഭൂമി എന്നത്
    മരിക്കാത്ത ഭൂമി എന്നാവാമായിരുന്നു.
    ചന്ദൃന് .വി പി

    ReplyDelete