പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Thursday, August 26, 2010

മൊഡ്യൂള്‍

അധ്യാപക തുടര്‍ശാക്തീകരണം-2010-2011
ഒന്നാംഘട്ടം-(സപ്തം-4,25)
മലയാളം മൊഡ്യൂള്‍

ആമുഖം:-കെ.സി.എഫ് അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയും പഠനരീതിയും ഒമ്പതാംക്ലാസ്സു വരെ പൂര്‍ത്തിയായിരിക്കുന്നു.പാഠ്യപദ്ധതിവിനിമയത്തിന് അധ്യാപകര്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്കുന്നതിനായി നിരവധി  പരിശീലനപരിപാടികള്‍ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കി വരുന്നു.ഇത്തരം ശില്പശാലകളും പരിശീലനങ്ങളും കൂടുതല്‍ ചിട്ടപ്പെടുത്തിയാല്‍ മാത്രമെ അധ്യാപകസമൂഹത്തിനു പ്രയോജനപ്പെടുകയുള്ളു.ഈ ലക്ഷ്യത്തോടു കൂടിയാണ് ഇത്തവണത്തെ അധ്യാപക തുടര്‍ ശാക്തീകരണം ആസൂത്രണം ചെയ്തിട്ടുള്ളത്.

ഉദ്ദേശ്യങ്ങള്‍‍:-
അവധിക്കാല പരിശീലനത്തിനു ശേഷമുള്ള ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍‍ അവലോകനം ചെയ്യുന്നതിന്.
പഠനപ്രവര്ത്തനങ്ങള്‍ കൂടുതല്‍‍ ഉള്‍ക്കാഴ്ചയോടെ പ്രക്രിയാബന്ധിതമായി  നടപ്പാക്കാനുള്ള
   ധാരണ നേടുന്നതിന്.
സപ്തംബര്‍,ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള സമഗ്രാസൂത്രണം തയ്യാറാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും.
ഒന്നാം ടേം മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും  വിലയിരുത്തുന്നതിനും
   മെച്ചപ്പെടുത്തുന്നതിനും.
ചോദ്യപേപ്പറുകള്‍ ക്ലാസ്സുമുറികളില്‍  ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള ധാരണ നേടുന്നതിന്.
ഇതുവരെ നടത്തിയ പഠനപ്രവര്‍ത്തനങ്ങളിലുണ്ടായ കുറവുകള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്ന
   തിനുള്ള പ്രവര്‍ത്തനപാക്കേജുകള്‍ തയ്യാറാക്കാനുമുള്ള ധാരണകള്‍ നേടുന്നതിന്.
നിരന്തരമൂല്യനിര്‍ണയത്തിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നതിന്.

പങ്കെടുക്കുന്നവര്‍:-
മലയാളം അധ്യാപകര്‍ 
ക്ലാസ്സ് നയിക്കുന്നത്:-
തെരഞ്ഞെടുക്കപ്പെട്ട ഡി.ആര്‍.ജി മാര്‍
പരിശീലനസമയം-9.45am-4pm
ഡി.ആര്‍.ജി മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍‍:-
-എല്‍‍.സി.ഡി പ്രൊജക്ടറുകള്‍ മുന്‍കൂട്ടി തയ്യാറാക്കണം
-സി.ഡികള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തണം.
-സിനോപ്സിസ് തയ്യാറാക്കണം.
-വിദ്യാലയങ്ങളില്‍ നിന്നും തയ്യാറാക്കി വരുന്ന തിരക്കഥകള്‍ ശേഖരിക്കണം.
-8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണം.
-അംഗങ്ങള്‍ക്കുള്ള ബാഡ്ജുകള്‍ തയ്യാറാക്കണം.
-സമയക്രമം പാലിക്കണം.
-ഫിലിം ഫെസ്റ്റിവലിന് അനുയോജ്യമായ തരത്തില്‍‍  ക്ലാസ്സ്റൂം അലങ്കരിക്കണം.
-സമഗ്രാസൂത്രണം,ചോദ്യപേപ്പര്‍ ഇവ തയ്യാറാക്കാനുള്ള നിര്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് മുന്‍കൂട്ടി നല്കണം.
സമയക്രമം.
9.45  -10 രജിസ്ട്രഷന്‍
10.00-1.00 സെഷന്‍‍ 1
1.45—2.30 സെഷന്‍‍ 2
2.30—3.30 സെഷന്‍ 3
3.30---4.00 സെഷന്‍ 4
രണ്ടാം ദിവസം
10.00-1.00 സെഷന്‍ 5
1.45—3.45 സെഷന്‍ 6
3.45—4.00 സമാപനം



                                                                                                                                                          (മറുപുറം)
സെഷന്‍ 1 ഫിലിംഫെസ്റ്റിവല്‍‍ (10am-12.30pm)
ഉദ്ദേശ്യങ്ങള്‍
-ഫിലിംഫെസ്റ്റിവലിന്റെ സംഘാടനത്തെക്കുറിച്ച്  ധാരണ നേടുന്നതിന്.
-പഠനപ്രവര്‍ത്തനമെന്ന നിലയില്‍ ഫിലിംഫെസ്റ്റിവലിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നതിന്.
-സിനിമകള്‍ നിരൂപണം ചെയ്യുന്നതിന്.
ആവശ്യമായ സാമഗ്രികള്‍:-
1  സിനിമകള്‍
2  സിനോപ്സിസ്
3  അംഗങ്ങള്‍ക്കുള്ള ബാഡ്ജുകള്‍
4  8,9,10  പാഠപുസ്തകങ്ങള്‍
5  എല്‍.സി.ഡി.
6  സ്കുളുകള്‍ തയ്യാറാക്കി വരുന്ന തിരക്കഥക്കള്‍

പ്രക്രിയ
  ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം -15 മിനിറ്റ്
#സ്വാഗതം----ആര്‍.പി.
#അധ്യക്ഷന്‍----അംഗങ്ങളിലൊരാള്‍
#ഉദ്ഘാടനം----ഡി../ഹെഡ്മ്മാസ്റ്റര്‍
10.15-----10.30 സിനിമ 1,2 പ്രദര്‍ശനം
10.30-----11.00 ഓപ്പണ്‍ഫോറം
11.00-----11.10 ചായ
11.10-----11.25 സിനിമ 3,4 പ്രദര്‍ശനം
11.25-----11.45ഓപ്പണ്‍ഫോറം
11.45-----12.15 സിനിമ 5 പ്രദര്‍ശനം
12.15-----12.40 ഓപ്പണ്‍ഫോറം
12.40-----01.00 സെഷന്‍  ചര്‍ച്ച , ക്രോഡീകരണം
ഉന്നയിക്കേണ്ട ചോദ്യങ്ങള്‍
-ഫിലിംഫെസ്റ്റിവല്‍ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
-ഒരു പഠനപ്രവര്‍ത്തനം എന്ന നിലയില്‍ ഇതിന്റെ സാധ്യതകള്‍ എന്തൊക്കെ?
-ഏതെല്ലാം ക്ലാസ്സുകളില്‍  ഈ പ്രവര്‍ത്തനം പ്രയോജനപ്പെടുത്താം?
-എട്ടാം ക്ലാസ്സില്‍ ഇതിന്റെ സാധ്യതകള്‍ എന്തൊക്കെ?
-ഒമ്പതാം ക്ലാസ്സില്‍ ഇതിന്റെ സാധ്യതകള്‍ എന്തൊക്കെ?
-പത്താം ക്ലാസ്സില്‍  ഏതെല്ലാം യൂണിറ്റുകളുമായി ഫിലിം ഫെസ്റ്റിവലിനെ ബന്ധപ്പെടുത്താം?
     ചോദ്യങ്ങള്‍ ഉന്നയിച്ചു ചര്‍ച്ച.അംഗങ്ങളുടെ അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍ ഇവ ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു.രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി സെഷന്‍ ക്രോഡീകരിക്കുന്നു.
ക്രോഡീകരണത്തില്‍ വരേണ്ടത്.
*നടത്തിയ പ്രക്രിയ ചുരുക്കി പറയണം-ഫിലിം പ്രദര്‍ശനം,ഓപ്പണ്‍ഫോറം,ചര്‍ച്ച  തുടങ്ങിയവ
*സിനിമാനിരൂപണസാധ്യത.
*തിരക്കഥാരചന.
*സിനോപ്സിസ് രചന.
*ആസ്വാദനം.
*കഥാപാത്രനിരൂപണം.
*8,9,10 ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായുള്ള ബന്ധം
*
*
*
(സ്കൂള്‍തലത്തില്‍ തയ്യാറാക്കി വന്ന തിരക്കഥകള്‍ ശേഖരിക്കുന്നു.അവ വിലയിരുത്തല്‍ സമിതിക്ക് കൈമാറുന്നു.വിലയിരുത്തി സപ്തംബര്‍ 25ന് ഫലപ്രഖ്യാപനം നടത്തണം)
സെഷന്‍ 2---(1.45-2.30)
അവധിക്കാലപരിശീലനത്തിനു ശേഷം നടന്ന ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങളുടെ അവലോകനം
ആവശ്യമായ സാമഗ്രികള്‍
-സ്കൂള്‍തലത്തില്‍ തയ്യാറാക്കി വന്ന അവലോകനറിപ്പോര്‍ട്ട്.
-ഓരോ പ്രവര്‍ത്തനത്തിനും അനുയോജ്യമായ തെളിവുകള്‍.
പ്രക്രിയ
ഫിലിംഫെസ്റ്റിവല്‍പോലെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അവധിക്കാലപരിശീലനത്തില്‍ നമ്മള്‍
പങ്കുവെച്ചു.അവ ക്ലാസ്സുമുറിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞോ?നടപ്പാക്കിയപ്പോഴുണ്ടായ അനുഭവങ്ങള്‍ എന്തൊക്കെയാണ്?തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.ഓരോ സ്കൂളില്‍നിന്നും തയ്യാറാക്കി വന്ന റപ്പോര്‍ട്ടുകള്‍ കൈമാറി വിലയിരുത്തുന്നു. അവതരിപ്പിക്കുന്നു.അനുയോജ്യമായ തെളിവുകള്‍ കാണിക്കുന്നു.
അവതരണസമയത്ത് ആര്‍.പി. അവ ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു.( മികവുകള്‍,പ്രയാസങ്ങള്‍ എന്ന രീതിയില്‍.)അംഗങ്ങള്‍ ഉന്നയിച്ച ഏതെങ്കിലും ഒരു പ്രശ്നം പൊതുവായി ചര്‍ച്ച ചെയ്യുന്നു.മറ്റ് അധ്യാപകര്‍ ഈ
പ്രശ്നം പരിഹരിച്ച രീതി,മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇവ ചര്‍ച്ചയിലൂടെ കണ്ടെത്തുന്നു.
ക്രോഡീകരണം
അവധിക്കാലപരിശീലനത്തിന്റെ തുടര്‍ച്ച പല സ്കൂളുകളിലും ഉറപ്പു വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
(ഉദാ:-സ്കൂളുകളുടെ പേരെടുത്തു പറഞ്ഞുകൊണ്ട്,,,,,) മികച്ച നേട്ടങ്ങള്‍ക്ക് അവരെ അഭിനന്ദിക്കണം.ചില വിദ്യാലയങ്ങളില്‍  ഉദ്ദേശിച്ച രീതിയില്‍ മുന്നേറാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.കൂട്ടായ ചര്‍ച്ചകളിലൂടെ ഇനിയും മുന്നേറാന്‍ നമുക്ക് കഴിയും.അതിനുള്ള ശ്രമമെന്ന
നിലയില്‍ നമ്മള്‍ തയ്യാറാക്കി വന്ന സമഗ്രാസൂത്രണം നമുക്ക് പരിചയപ്പെടാം.
അംഗങ്ങള്‍ സ്കൂള്‍തലത്തില്‍ ഗ്രൂപ്പു തിരിയുന്നു.തയ്യാറാക്കി വന്ന സമഗ്രാസൂത്രണം കൈമാറി വിലയിരുത്തുന്നു.
പൊതുവായി അവതരിപ്പിക്കുന്നു.
സമഗ്രാസൂത്രണം  വിലയിരുത്താനുള്ള സൂചകങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുന്നു.
സൂചകങ്ങള്‍
*യൂണിറ്റിനെ സമഗ്രമായി കണ്ടിട്ടുണ്ട്.
*ഭാഷാപരം,ആശയപരം,സാഹിത്യപരം,സര്‍ഗാത്മകതലം..... എന്നിങ്ങനെ നേടേണ്ട           ഉദ്ദേശ്യങ്ങള്‍  കണ്ടെത്തിയിട്ടുണ്ട്.
*ആവശ്യമായ പഠനസാമഗ്രികള്‍ കണ്ടെത്തിയിട്ടുണ്ട്.ശേഖരിച്ചിട്ടുണ്ട്.
*പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ച വരുംവിധം  ക്രമീകരിച്ചിട്ടുണ്ട്.
*കെ.സി.എഫിന്റെ അടിസ്ഥാനധാരണകള്‍ പരിഗണിച്ചിട്ടുണ്ട്.(വിമര്‍ശനാത്മകപഠനം,പ്രശ്നാധിഷ്ഠിതസമീപനം,സാമൂഹ്യജ്ഞാനനിര്‍മിതിവാദം........)
*യൂണിറ്റ് വ്യത്യസ്ത തലങ്ങളില്‍ വായിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
സൂചകങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയ ശേഷം അവ തയ്യാറാക്കിയ സ്കൂളുകള്‍ക്ക് തിരിച്ചു നല്കുന്നു.ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഡി.ടി.പി ചെയ്തു മറ്റു സ്കൂളുകള്‍ക്ക്
ഇ.മെയില്‍ ചെയ്യാന്‍ നിര്‍ദേശം നല്കുന്നു.
ക്രോഡീകരണം
*സമഗ്രാസൂത്രണം മിക്ക വിദ്യാലയങ്ങളും തയ്യാറാക്കി വന്നു.
*അവ കൈമാറി വിലയിരുത്തി.
*മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി.
*സപ്തംബര്‍ 9നകം ഇവ മെച്ചപ്പെടുത്തി മറ്റു സ്കുളുകളിലേക്ക് ഇ.മെയില്‍ ചെയ്യണം.സ്കൂളുകളുടെ
ഇ.മെയില്‍ ഐ.ഡി ബോര്‍ഡില്‍ രേഖപ്പെടുത്തണം.
*ഈ പ്രവര്‍ത്തനങ്ങളിലൂടെ അടുത്ത മാസം കൂടുതല്‍ മികച്ച പഠനം ക്ലാസില്‍  ഉറപ്പു വരുത്താന്‍
നമുക്കു കഴിയും.
( ക്രോഡീകരണസമയത്ത് മികച്ച രീതിയില്‍ സമഗ്രാസൂത്രണം തയ്യാറാക്കി വന്നവരെ പ്രത്യേകം അഭിനന്ദിക്കണം.)

സെഷന്‍ 4
  മൂല്യനിര്‍ണയസമീപനചര്‍ച്ച,മൂല്യനിര്‍ണയചോദ്യങ്ങള്‍ രൂപപ്പെടുത്തല്‍
പ്രക്രിയ:-
ഒരു മാസം കഴിഞ്ഞാല്‍ ഒന്നാംടേം മൂല്യനിര്‍ണയമാണ്.യഥാര്‍ത്ഥത്തില്‍ ഓരോ അധ്യാപികയും മൂല്യനിര്‍ണയ ചോദ്യങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.മൂല്യനിര്‍ണയചോദ്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?ചോദ്യം ഉന്നയിച്ചു ചര്‍ച്ച.
നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തല്‍. ബോര്‍ഡില്‍ വരേണ്ടവ.
-സി.ഒ. പരിഗണിക്കണം.
-യൂണറ്റുകള്‍ പരിഗണിക്കണം. .
-ലഭ്യമായ സമയം പരിഗണിക്കണം.
-ചിന്താപ്രക്രിയ  പരിഗണിക്കണം.
-സമയം പരിഗണിച്ച് ചോദ്യങ്ങളുടെ എണ്ണം തീരുമാനിക്കണം.
-ചോദ്യങ്ങള്‍ വ്യക്തമാകണം.
-ചോദ്യപാഠം ഹ്രസ്വവും വ്യക്തവും ലളിതവുമാകണം.
-പാഠത്തിനു പുറമെ നിന്നുള്ളവ പരിഗണിക്കുമ്പോള്‍ പ്രയാസമുള്ള വാക്കുകളുടെ അര്‍ത്ഥം നല്കണം.
-ഭിന്നനിലവാര പരിഗണന നല്‍കുന്നത്.
-
-
ഇപ്പോള്‍ ചോദ്യങ്ങള്‍ രൂപപ്പെടുത്തുന്നതെങ്ങനെ?ചര്‍ച്ച. ചോദ്യപേപ്പറിലെ ഒരു ചോദ്യം പരിഗണിച്ച് ചര്‍ച്ച.
ചോദ്യത്തിന്റെ പ്രത്യേകതയെന്ത്?
ചോദ്യപാഠം എവിടെനിന്നാണ്?
പാഠഭാഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരമെഴുതാന്‍ കുട്ടിക്ക് എന്തെല്ലാം അറിയണം?        ചര്‍ച്ച.

ക്രോഡീകരണം.
*പാഠഭാഗത്തു നിന്ന് പുറത്തേക്ക്
*പാഠഭാഗത്തെ ആഴത്തില്‍ വായിക്കാനുതകുന്നത്
*പുറമെനിന്നുളള ഉദാഹരണങ്ങളില്‍നിന്ന് പാഠഭാഗത്തേക്ക്
*വിവിധ  പാഠഭാഗങ്ങള്‍ താരതമ്യം ചെയ്യുന്നത്
*പൂര്‍ണമായും പാഠപുസ്തകത്തിനു പുറമെ നിന്നുളളത്
   ഇതുവരെ നമ്മള്‍ നചത്തിയ ചര്‍ച്ചകളുടെയും അതിലൂടെ എത്തിച്ചേര്‍ന്ന ധാരണകളുടെയും അടിസ്ഥാനത്തില്‍ ഓരോ സ്കൂളിനും ഓരോ ചോദ്യപേപ്പര്‍ നിര്‍മിക്കാനുള്ള ചുമതല നല്‍കുന്നു.
8 കേരളപാഠാവലി,അടിസ്ഥാനപാഠാവലി
9കേരളപാഠാവലി,അടിസ്ഥാനപാഠാവലി
10 മലയാളം പേപ്പര്‍1,2
(കൂടുതല്‍ സ്കൂളുകളുണ്ടെങ്കില്‍ ഒരേ പേപ്പര്‍ രണ്ടോ മൂന്നോ സ്കൂളുകള്‍ക്ക് നല്കാം.25നു നടക്കുന്ന തുടര്‍ശാക്തീകരണത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി ഡി.ടി.പി ചെയ്തു വരണം.
അതിനുള്ള നിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്കണം.)
സമാപനം
അംഗങ്ങളില്‍ ഒരാള്‍ ഒന്നാംദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിക്കുന്നു.
ആര്‍.പി പൊതുനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നു.
*സമഗ്രാസൂത്രണം മെച്ചപ്പെടുത്തി ഡി.ടി.പി ചെയ്ത് മറ്റു സ്കൂളുകളിലേക്ക് ഇ.മെയില്‍ ചെയ്യണം.
*മൂല്യനിര്‍ണയചോദ്യങ്ങള്‍ തയ്യാറാക്കി ഡി.ടി.പി ചെയ്തു വരണം.
*കണ്ടെത്തിയ പ്രവര്‍ത്തനങ്ങള്‍ ക്ലാസില്‍ ട്രൈ-ഔട്ട് ചെയ്യണം.
------കൂടുതല്‍ മികച്ച അനുഭവങ്ങളുമായി സപ്തംബര്‍ 25നു വീണ്ടും കണ്ടുമുട്ടാം.









                                                                                                                         മറുപുറം
25-9-2010 (രണ്ടാം ദിവസം)
09.45----10.00  കഴിഞ്ഞ തവണ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ശേഖരിക്കല്‍
10.00--- 10.10 മികച്ച തിരക്കഥ -സമ്മാനം നല്കല്‍
10.10--- 12.15 മൂല്യനിര്‍ണയചോദ്യങ്ങള്‍ വിലയിരുത്തല്‍
  ആവശ്യമായ സാമഗ്രികള്‍:-
                  സ്കൂളുകള്‍ തയ്യാറാക്കി വന്ന മൂല്യനിര്‍ണയചോദ്യങ്ങള്‍
പ്രക്രിയ
സ്കൂളുകള്‍ മുന്‍കൂട്ടി തയ്യാറാക്കി വന്ന മൂല്യനിര്‍ണയചോദ്യങ്ങള്‍ സ്കൂള്‍ ഗ്രൂപ്പുകളില്‍ കൈമാറുന്നു.വിലയിരുത്താന്‍
നിര്‍ദേശം നല്‍കുന്നു.
എങ്ങനെയാണ് വിലയിരുത്തുക?
ചോദ്യം ഉന്നയിച്ചു ചര്‍ച്ച.ഒന്നാംദിവസം ചര്‍ച്ച ചെയ്ത നിര്‍ദേശങ്ങള്‍ സൂചകങ്ങളാക്കി മാറ്റുന്നു.
-ചിന്താപ്രക്രിയ പരിഗണിക്കുന്നത്
-സമയബന്ധിതമായി  ഉത്തരമെഴുതാവുന്നത്
-വായിച്ചു മനസ്സിലാക്കാന്‍  കഴിയുന്നത്
-ഭിന്നനിലവാര പരിഗണന നല്കുന്നത്
-ഭാഷാപ്രയോഗത്തിന് അവസരം നല്കുന്നത്
-വ്യത്യസ്ത ചോദ്യമാതൃകകള്‍/വ്യവഹാരങ്ങള്‍
*പാഠഭാഗത്തു നിന്ന് പുറത്തേക്ക്
*പാഠഭാഗത്തെ ആഴത്തില്‍ വായിക്കാനുതകുന്നത്
*പുറമെനിന്നുളള ഉദാഹരണങ്ങളില്‍നിന്ന് പാഠഭാഗത്തേക്ക്
*വിവിധ  പാഠഭാഗങ്ങള്‍ താരതമ്യം ചെയ്യുന്നത്
*പൂര്‍ണമായും പാഠപുസ്തകത്തിനു പുറമെ നിന്നുളളത്
-
-
-
-
ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്യുന്നു.കണ്ടെത്തലുകള്‍ കുറിക്കുന്നു.ഓരോന്നും പൊതുവായി അവതരിപ്പിക്കുന്നു ചര്‍ച്ച.തയ്യാറാക്കിയ  ഗ്രൂപ്പുകള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍  അവതരിപ്പിക്കാന്‍ അവസരംനല്കുന്നു.കുറിപ്പുസഹിതം തയ്യാറാക്കിയ സ്കൂളുകള്‍ക്ക് തിരിച്ചു നല്കുന്നു.നിര്‍ദേശങ്ങള്‍ പരിഗണിച്ച്
ചോദ്യങ്ങള്‍ മെച്ചപ്പെടുത്താനും ഡി.ടി.പി ചെയ്ത് മറ്റു സ്കൂളുകളിലേക്ക് ഇ.മെയില്‍ ചെയ്യാന്‍ ധാരണയാകുന്നു.
മലയാളം ബ്ലോഗില്‍ അവ പ്രസിദ്ധീകരിക്കുമെന്നു അറിയിക്കുന്നു.
തയ്യാറാക്കി വന്ന ചോദ്യങ്ങളില്‍ ഏതെങ്കിലുമൊന്ന് പരിഗണിക്കുന്നു.
ഈ ചോദ്യം എങ്ങനെയാണ് ക്ലാസ്സില്‍ നല്കുക?
ചോദ്യപേപ്പര്‍ അതുപോലെ നല്കുകയാണോ വേണ്ടത്?
ചോദ്യപാഠം (question text)എങ്ങനെയാണ് ക്ലാസ്സില്‍ പ്രയോജനപ്പെടുത്തുക?
തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചു ചര്‍ച്ച.
ചോദ്യപാഠം ക്ലാസ്സുമുറിയില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കുട്ടി പ്രതികരിക്കേണ്ട ചോദ്യം ഉന്നയിക്കുകയുമാണ് വേണ്ടത്.ക്ലാസ്സിലെ ചര്‍ച്ചയ്ക്കു പകരം ചേദ്യപേപ്പറില്‍ ചോദ്യപാഠമായിരിക്കും ഉണ്ടായിരിക്കുക.ഇത്തരത്തില്‍ ചോദ്യങ്ങള്‍ ക്ലാസ്സില്‍ നല്കാന്‍ ധാരണയാകുന്നു.
ത്തരം മൂല്യനിര്‍ണയ ചോദ്യങ്ങളിലൂടെ കുട്ടികളെക്കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങളാണ് വിലയിരുത്താന്‍
കഴിയുക? ചര്‍ച്ച.
-ഭാഷാപരമായ കഴിവുകള്‍
-വിഷയവുമായി ബന്ധപ്പെട്ട ധാരണകള്‍
-വ്യവഹാരരൂപങ്ങളെക്കുറിച്ചുള്ള ധാരണകള്‍
-ചിന്താപ്രക്രിയകള്‍
-മനോഭാവം
കെ.സി.എഫ് അനുസരിച്ചുള്ള പുതിയ പാഠ്യപദ്ധതിപ്രകാരം കുട്ടിയുടെ ഇത്തരം കഴിവുകള്‍ മാത്രം വിലയിരുത്തിയാല്‍ മതിയോ?മറ്റെന്തെല്ലാം വിലയിരുത്തേണ്ടതുണ്ട്? ചര്‍ച്ച .നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍
കുറിക്കുന്നു.
പുതിയ സമീപനത്തില്‍ കുട്ടി സ്വീകരിക്കുന്ന നിലപാടുകള്‍,കുട്ടിയുടെ മനോഭാവം ഇവ വളരെ
പ്രസക്തമാണ്.ഇവ വിലയിരുത്താന്‍ മൂല്യനിര്‍ണയചോദ്യങ്ങള്‍ എത്രമാത്രം ഫലപ്രദമാണ്?
സ്വീകരിക്കാവുന്ന മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം? ചര്‍ച്ച
*കുട്ടിയുടെ സ്വയം വിലയിരുത്തല്‍
*അധ്യാപകന്റെ വിലയിരുത്തല്‍
*രക്ഷിതാക്കളുടെ വിലയിരുത്തല്‍
*കൂട്ടുകാരുടെ വിലയിരുത്തല്‍
        ഇവ കൂടി പരിഗണിക്കുമ്പോഴല്ലേ മൂല്യനിര്‍ണയം കാര്യക്ഷമമാകുക.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയില്ലേ?ഇവ കൂടി ഉറപ്പു വരുത്തുമ്പോഴല്ലേ പഠനപ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാവുക?
പഠനപ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കുന്നതിനായി മൂല്യനിര്‍ണയത്തിന്റെ
വിവിധ സാധ്യതകള്‍ കണ്ടെത്താനും പ്രയോജനപ്പെടുത്താനും നമുക്കു കഴിയണം.
സെഷന്‍
12.30---03.30
ഒന്നാംടേം മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട" ഒരുക്കം" പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിന്.
ആവശ്യമായ സാമഗ്രികള്‍-8,9,10 പാഠപുസ്തകങ്ങള്‍

പ്രക്രിയ
അംഗങ്ങള്‍ 15 ഗ്രൂപ്പുകളായി തിരിയുന്നു.ഓരോ ഗ്രൂപ്പിനും ഓരോ യൂണിറ്റു വീതം നല്കുന്നു.
(സ്കൂള്‍ തലത്തില്‍ ഗ്രൂപ്പു തിരിഞ്ഞാല്‍ നന്നായിരിക്കും.)10 കേരളപാഠാവലി -ആദ്യനാലു യൂണിറ്റുകള്‍,മലയാളം 11 -ഒരു ഗ്രൂപ്പ്,9കേരളപാഠാവലി -ആദ്യത്തെ മൂന്നു യൂണിറ്റ്,9 അടിസ്ഥാനപാഠാവലി-ആദ്യ യൂണിറ്റും രണ്ടാമത്തെ യൂണിറ്റിലെ രണ്ടു പാഠവും,8കേരളപാഠാവലി -ആദ്യത്തെ മൂന്നു യൂണിറ്റ്,8 അടിസ്ഥാനപാഠാവലി-ആദ്യ യൂണിറ്റും രണ്ടാമത്തെ യൂണിറ്റിലെ ഒരു പാഠവും,
ചില ചോദ്യങ്ങള്‍ ഉന്നയിച്ച് പൊതു ചര്‍ച്ച.
-ഓരോ യൂണിറ്റിന്റെയും ലക്ഷ്യമെന്ത്?
-നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം നേടുന്നതിന് പര്യാപ്തമാണോ?
-വിട്ടുപോയ അംശങ്ങള്‍ ഉണ്ടോ?
-കൂടുതല്‍ പരിഗണന നല്കേണ്ട വ്യവഹാരരൂപങ്ങള്‍ ഉണ്ടോ?
തുടങ്ങിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഗ്രൂപ്പും അവരവര്‍ക്കു കിട്ടിയ യൂണിറ്റുകള്‍ വിശകലനം
ചെയ്യുന്നു.കണ്ടെത്തലുകള്‍ പൊതുവായി അവതരിപ്പിക്കുന്നു.-ചര്‍ച്ച.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചേര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയാകുന്നു.ഓരോ ഗ്രൂപ്പും
അവരവരുടെ യൂണിറ്റുമായി ബന്ധപ്പെടുത്തി നല്കാവുന്ന "ഒരുക്കം"പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നു.
പൊതു അവതരണം-ചര്‍ച്ച, മെച്ചപ്പെടുത്തല്‍
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓരോ ഗ്രൂപ്പും തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ഡി.ടി.പി ചെയ്ത്
മറ്റു സ്കൂളുകള്‍ക്ക് ഇ.മെയില്‍ ചെയ്യാന്‍ ധാരണയാകുന്നു.
സമാപനം
സപ്തംബര്‍ 4,25 തിയ്യതികളില്‍  നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങള്‍ പ്രതികരിക്കുന്നു.
-പരിശീലനത്തെക്കുറിച്ച്
-നേടിയ ധാരണകളെക്കുറിച്ച്
-പുതിയ കാഴ്ചപ്പാടുകളെക്കുറിച്ച്
-ലഭിച്ച സാമഗ്രികളെക്കുറിച്ച്
-ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ച്
-
-ആര്‍.പി യുടെ ക്രോഡീകരണം
സപ്തംബര്‍ 4,25 തിയ്യതികളില്‍  തുടര്‍ശാക്തീകരണത്തില്‍ സ്വീകരിച്ച പുതിയ രീതി,തന്ത്രങ്ങള്‍
രൂപപ്പെടുത്തിയ ധാരണകള്‍,അംഗങ്ങള്‍ക്കിടയിലെ ഐക്യം, സന്നദ്ധത,ഇനിയും മുന്നോട്ടു
പോകേണ്ടതിന്റെ ആവശ്യകത......തുടങ്ങിയവയിലൂന്നി തുടര്‍ശാക്തീകരണം  ക്രോഡീകരിക്കണം.                                                                                                                                                                                                   

1 comment: