പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Thursday, August 19, 2010

എസ് ആര്‍ ജി പരിശിലനം അവസാനിച്ചു.
കണ്ണൂര്‍ : രണ്ടു ദിവസമായി കണ്ണൂര്‍ പെരളശ്ശേരിയില്‍ വച്ച് നടന്ന മലയാളം എസ് ആര്‍ ജി പരിശിലനം പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ട് പര്യവസാനിച്ചു. നൂതന വിവര വിനിമയ മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചുകൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്‌ .ഒരു ദിവസം കൊണ്ട് കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരെയും അണിനിരത്തി  നൂതന ക്ലാസ് റൂം പ്രവര്‍ത്തന  മാതൃകകള്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക് വളരുന്ന ഒരു കൂട്ടായ്മക്ക് ഈ ക്യാമ്പ് തുടക്കം കുറിച്ചു. അധ്യാപക ശാക്തീകരണം താഴെ തലത്തിലെത്തുമ്പോഴേക്കും മുഴുവന്‍ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളും ഈ മെയില്‍ വിലാസമുള്ളവരും അത്യാവശ്യം വിവരങ്ങള്‍ മലയാളത്തില്‍ ഡി ടി പി ചെയ്തു കൈമാറാന്‍ കഴിവുള്ളവരാകുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ടാണ് അംഗങ്ങള്‍ ക്യാമ്പ് വിട്ടു പുറത്തിറങ്ങിയത് .ക്യാമ്പില്‍ വച്ചു തയാറാക്കിയ സമഗ്രാസൂത്രണം, മൂല്യ നിര്‍ണയ ചോദ്യങ്ങള്‍ എന്നിവ വേണ്ട രീതിയില്‍ പരിഷ്കരിച്ചു ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ പാകത്തില്‍ അയച്ചുതരുവാന്‍ എസ് ആര്‍ ജി അംഗങ്ങളെ ചുമതലപ്പെടുത്തി . 

1 comment: