പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Friday, June 29, 2012

എന്തെങ്കിലും ഒന്നു പറയു‌

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് ഒരു മാസം കഴിയാറായി. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയുണ്ടായിരുന്ന പലതരത്തിലുള്ള കൂട്ടായ്മകളും പരിശീനങ്ങളും ഒത്തു ചേരലുകളുമൊക്കെ ഇല്ലാതെയായിരിക്കുന്നു. ക്ലാസുമുറികളില്‍  എന്തൊക്കെ നടക്കുന്നുവെന്ന് ആരും വിലയിരുത്തുന്നില്ല . പഴയകാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ പുതിയവയെന്തെങ്കിലും ക്ലാസുകളില്‍ നടക്കുന്നുണ്ടോ ? മലയാളത്തിലെങ്കിലും ചില പുതുമ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടേ ? നമ്മുടെ ബ്ലോഗുവഴി ഒന്നു ശ്രമിച്ചാലോ അഭിപ്രായം അറിയിക്കൂ

10 comments:

 1. ഹാവൂ, ആശ്വാസമായി ഇന്നെങ്കിലും ഒരാളെ കണ്ടല്ലോ .

  ReplyDelete
 2. എന്തു പറയാനാ മാഷേ ആ നല്ലകാലമെല്ലാം പോയില്ലേ !!!

  ReplyDelete
 3. തീര്‍ച്ചയായും മാഷേ അത്തരമൊരു കൂട്ടുചേരല്‍ വേണം

  ReplyDelete
 4. ഒമ്പതെ മുപ്പതു മുതല്‍ ഉച്ച വരെ വധ്യന്മാര്‍ വന്നുകൊണ്ടിരിക്കുകയും രണ്ടു മുതല്‍ പോയിക്കൊണ്ടിരിക്കുകയം ചെയ്യുന്നതും; അഷ്ട പ്രശ്നങ്ങള്‍ പോലെയുള്ള ഷവര്മകള്‍ ചര്‍വണം ചെയ്തു നേരം കൊല്ലുന്നതുമായിരുന്ന ക്ള്ഷ്ടര്‍ പേക്കൂത്തുകള്‍ ഒഴിവായത് നന്നായി. പക്ഷെ ക്ലാസില്‍ തന്റെ മുന്ന്നിലുള്ള കുട്ടിക്ക് വല്ലതും കിട്ടണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന അധ്യാപകര്‍ കൂടിയിരിക്കുന്ന ഒരു വേദി തീര്‍ച്ചയായും നിലനില്കണം

  ReplyDelete
  Replies
  1. കൂട്ടായ്മകള്‍ ഇല്ലാതാക്കരുത്. പക്ഷേ കാലാകാലമായി ഉണ്ടായ വിമര്‍ശനങ്ങള്‍ കുഴിച്ചുമൂടിയവരാണ് കുറ്റക്കാര്‍. അല്ലെങ്കില്‍ അധ്യാപക സമൂഹം ആ കൂട്ടായ്മ തിരിച്ചുകൊണ്ടുവന്നേനെ. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി അതൊക്കെ മറന്ന് നമുക്കൊന്നിക്കാം.

   Delete
 5. ക്ളസ്ററുകള് ഒഴിവായതുനന്നായി.ഈ കാലത്ത് ഓണ്ലൈന് ക്ളസ്ററുകളാകും നന്നാവുക എന്നുതോന്നുന്നു.

  ReplyDelete
 6. കൊടുക്കാനും വാങ്ങാനുമൊന്നുമില്ലാതായി. കൂട്ടായ്മയുടെ സര്‍ഗശേഷി ക്ഷയിച്ച് ചരമശയ്യയിലായി. എല്ലാമൊന്നുമാറിയെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായാഗ്രഹിച്ചു. മാറ്റത്തിനു പകരം നിശ്ചലത നിനില്‍ക്കുന്നു. എല്ലാം സര്‍ക്കാര്‍ തലത്തില്‍ തന്നെ വേണമെന്ന ശാഠ്യം നമുക്കുകളയാം. ഒന്നിച്ചിരിക്കാനും ഒന്നിച്ചുപറയാനും ഒന്നൂറിച്ചിരിക്കാനും വേണം ഭാഗ്യം

  സത്യന്‍. എന്‍.വി.എം

  ReplyDelete
 7. onnu sramikkukayallA NANNAYISRAMIKKAM

  ReplyDelete