പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, July 19, 2011

ടീച്ചിംഗ് മാന്വല്‍

അന്നവിചാരം മുന്നവിചാരം എന്ന യുണിറ്റിനു വേണ്ടി തയ്യാറാക്കിയ ടീച്ചിംഗ് മാന്വല്‍

7.6.11 9 ഡി സമയം 35 മിനിട്ട്

ഇന്നു പരിഗണിക്കുന്നത്
ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതിന്,കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്.
ഹ്രസ്വചിത്രങ്ങള്‍ കാണുന്നതിന്,വിശകലനം ചെയ്യുന്നതിന്.

സാമഗ്രികള്‍
1.ചോദ്യാവലി
2.കെവിന്‍ കാര്‍ട്ടര്‍ എടുത്ത ചിത്രം.
പ്രക്രിയ

അധ്യാപകന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. കുട്ടികള്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു.
.എനിക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങള്‍
..എനിക്ക് ഇഷ്ടമില്ലാത്ത ആഹാരങ്ങള്‍
..ഞാന്‍ ആവശ്യത്തിനു മാത്രമുള്ള ഭക്ഷണമാണു കഴിക്കുന്നത്.
..പലപ്പോഴും ഞാന്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്.
..ആഹാരത്തിന്റെ പേരില്‍ ഞാന്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ട്.(രുചി,അളവ്,ഇനം..)
..പലപ്പോഴും ഞാന്‍ ആഹാരം ബാക്കി വെക്കാറുണ്ട്.
..ആഹാരസാധനങ്ങള്‍ ഞാന്‍ അശ്രദ്ധമായി കളയാറുണ്ട്.
..എന്നെക്കൊണ്ടു കഴിയുന്ന തരത്തില്‍ ഞാന്‍ കൃഷി ചെയ്യാറുണ്ട്.
വ്യക്തിഗതമായി എഴുതുന്നു. പൊതുചര്‍ച്ച. ഓരോന്നും എത്ര പേര്‍ വീതം? 7
തുടര്‍ന്ന് കെവിന്‍ കാര്‍ട്ടര്‍ എടുത്ത പ്രസിദ്ധമായ ഫോട്ടോ കുട്ടികള്‍ക്കു നല്കുന്നു.
കുട്ടികള്‍ വ്യക്തിഗതമായി കുറിപ്പ് തയ്യാറാക്കുന്നു. 10
മൂന്നോ നാലോ എണ്ണം അവതരിപ്പിക്കുന്നു. ചര്‍ച്ച. 10
നമ്മുടെ ഭക്ഷണശീലങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ? എന്തുകൊണ്ട്? ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാനും എന്റെ ഭക്ഷണശീലവും എന്ന വിഷയവുമായി ബന്ധപ്പെട്ട്
ലഘുകുറിപ്പ് തയ്യാറാക്കുന്നു. (ഗൃഹപാഠമായി പൂര്‍ത്തിയാക്കുന്നു.) 8

8.6.11 9 ഡി സമയം ..35മിനിട്ട്

ഇന്നു പരിഗണിക്കുന്നത്
--..കുറിപ്പുകള്‍ വിശകലനം ചെയ്യുന്നതിന്.
..പ്രതികരണക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്.
..കഥകള്‍ വായിക്കുന്നതിന്.

ആവശ്യമായ സാമഗ്രികള്‍
പാഠപുസ്തകം.ചിക്കന്‍ അല കാര്‍ട്ട എന്ന ഹ്രസ്വചിത്രം
പ്രക്രിയ

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയുടെ ഭാഗമായി തയ്യാറാക്കിയ ലഘുകുറിപ്പ് ഏതാനും കുട്ടികള്‍ അവതരിപ്പിക്കുന്നു
മറ്റു കുട്ടികള്‍ വിലയിരുത്തുന്നു.
ഭക്ഷണകാര്യത്തില്‍ നമ്മള്‍ വരുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. 5
ഈ അനുഭവം ഒന്നു വായിച്ചുനോക്കൂ.
കുട്ടികള്‍ തിരുവള്ളുവരുടെ കഥ വായിക്കുന്നു. വായിച്ച കഥ പറയുന്നു
ഈ അനുഭവം നമ്മളോട് എന്താണു പറഞ്ഞത്? ചര്‍ച്ച.
തുടര്‍ന്ന് ചിക്കന്‍ അല കാര്‍ട്ട എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുന്നു. 10
സിനിമയെക്കുറിച്ച് ചര്‍ച്ച.തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
സിനിമ നമ്മളോട് പറഞ്ഞതെന്താണ്?
ഈ കഥയും സിനിമയും നിങ്ങളില്‍ ഉണര്‍ത്തിയ ചിന്തകള്‍ എന്തെല്ലമാം?
നമ്മുടെ ഊണ്‍മേശയുടെ അവസ്ഥയെന്ത്?
സിനിമയിലെ പെണ്‍കുട്ടികളുടെ പ്രവൃത്തി നിങ്ങളെങ്ങനെ വിലയിരുത്തുന്നു?
തിരുവള്ളുവരുടെ പ്രവൃത്തിയോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്? ചര്‍ച്ച. 10
കെവിന്‍ കാര്‍ട്ടര്‍ എടുത്ത ഫോട്ടോ, തിരുവള്ളുവരുടെ കഥ,ചിക്കന്‍ അല കാര്‍ട്ടെ തുടങ്ങിയവയെക്കുറിച്ച്
നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാറ്റേണ്ട ഭക്ഷണശീലങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ലഘുക്കുറിപ്പ് തയ്യാറാക്കുന്നു.
രണ്ടുമൂന്നു പേര്‍ അവതരിപ്പിക്കുന്നു.-..ലഘുചര്‍ച്ച. 10
തുടര്‍ന്ന് മോരിന്റെ പര്യായം കഥ വ്യക്തിഗതമായി വായിക്കുന്നു.
ഗൃഹപാഠമായി പൂര്‍ത്തീകരിക്കുന്നു.കഥ പറയാന്‍ ധാരണയാകുന്നു.

No comments:

Post a Comment