പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Friday, July 29, 2011

തിരിഞ്ഞു നോക്കുമ്പോള്‍


തിരിഞ്ഞു നോക്കുമ്പോള്‍
ലത കെ കെ
സെന്റ് അലോഷ്യസ് ഹൈസ്ക്കൂള്‍ എന്‍. പറവൂര്‍


പഴമയുടെ പൈതൃകം പേറുന്ന
പൊട്ടിയടര്‍ന്നൊരീ കല്പടവുകള്‍
ചവിട്ടിക്കയറുമ്പോള്‍
ചോക്കുപൊ‌‌‌ടിയും കൈപ്പുസ്തകവും
വിടര്‍ന്ന പീലിക്കണ്‍കളും
പ്രത്യാശതന്‍ അത്ഭുതവിളക്കായ് ജ്വലിക്കവേ
കാലത്തിന്റെ കുത്തൊഴുക്കില്‍
പൊരുളറിയാതെ
അലയൊലികള്‍ ആര്‍ത്തലച്ചു
പോകവേ
മുത്തുകളും രത്നങ്ങളും കയ്യില്‍
തടഞ്ഞുവോ?
വിജ്‍‍‍‍‍ഞാനക്കനികള്‍ കാററടിച്ചു
പറക്കവേ,
മുഖം തിരിച്ചു നിന്നവര്‍ക്കും
പങ്കിട്ടു കൊടുത്തില്ലേ?
എന്തേ മനസ്സു്വിങ്ങുന്നു
കുററബോധത്താല്‍
തലകുനിക്കുന്നു?
ജീവിതത്തിന്‍ അനന്തമാം വീഥിയില്‍
വെളിച്ചത്തിന്‍ പൊന്‍കതിരുകള്‍
തലോടവേ
ഏതോ അനര്‍ഘമാം നിമിഷത്തില്‍
പു‍ഞ്ചിരിതൂകി കടന്നു പോകവേ

മനസ്സിന്‍ അഗാധമാം കയങ്ങളിലെവിടെയോ
കണ്ണുനീരിന്നുറവക്കണ്ണുകള്‍ കണ്‍മിഴിക്കുന്നു.

3 comments:

 1. kavitha nannayirikkunnu.

  ReplyDelete
 2. dayavayi eatharam painkilikal ee blogile nalkaruthu.

  ReplyDelete
 3. പ്രിയസുഹൃത്തെ ,
  അഭിപ്രായത്തിനു നന്ദി.മറുപടി ഒരു കവിതയായാലോ.
  ചിറകുകള്‍ മുറിച്ചുകളഞ്ഞെന്നോ
  കാലുകളുണ്ടല്ലോ ഇഴഞ്ഞിഴഞ്ഞു നടക്കട്ടെ!
  കാലുകളും പറിച്ചു കളഞ്ഞെന്നോ
  പിന്നെ കല്ലെടുപ്പിക്കുന്നതെങ്ങിനെ?

  ReplyDelete