പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Monday, November 8, 2010

ലേഖനം

മലയാള ചെറുകഥയിലെ ആധുനിക പ്രവണതകള്‍

ളര്‍ച്ചയുടെ സ്ഥൂലതയില്‍ സര്‍വദിക്കുകളിലേക്കും കൈകളെത്തിപ്പിടിച്ചു മുന്നേറുന്ന ഒരു വടവൃക്ഷത്തിന്റെ സ്വഭാവമുണ്ട് മലയാള ചെറുകഥയ്ക്ക്.പ്രമേയസ്വീകരണത്തിലും ആഖ്യാനവിധാനത്തിലും പുതുമയുടെ വഴിയേ പോകുവാന്‍പുതുവെളിച്ചവും പുതുലാവണ്യവും ആവാഹിച്ചെടുക്കുവാന്‍ മലയാളചെറുകഥാകാരന്മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുതകഴിയും ദേവും പൊന്‍കുന്നം വര്‍ക്കിയും ഉറൂബും പൊറ്റെക്കാടും ഉള്‍പ്പെടുന്ന നവോത്ഥാനകാല ചെറുകഥാകൃത്തുക്കളില്‍ നിന്നും ആധുനികരും ഉത്തരാധുനികരും ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു.
ഇതിവൃത്തത്തിനു പരമപ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ദീര്‍ഘമായ പശ്ചാത്തല വര്‍ണനകളും ഉപകഥകളുടെ സന്നിവേശവും നവഭാവുകത്വത്തിനു രസനീയമല്ലസംഭവങ്ങളെ യഥാതഥമായി ആവിഷ്കരിക്കുവാനും കഥാപാത്രങ്ങളെ ആദര്‍ശവത്ക്കരിക്കാനുമാണ് നവോത്ഥാനകഥാകാരന്മാര്‍ ശ്രമിച്ചത്വൈകാരികതയുടെ തീവ്രതാപം വമിക്കുന്ന രചനകളിലൂടെ അതിനെ മറികടക്കുവാന്‍ എംടിയും മാധവിക്കുട്ടിയും ടി.പദ്മനാഭനും എന്‍.മോഹനനും അടക്കമുള്ള ആധുനികര്‍ക്ക് കഴിഞ്ഞു.മലയാളചെറുകഥയിലെ പുതിയൊരു പ്രവണതയാണ് അവിടെ ദര്‍ശനീയമായത്അപ്രതീക്ഷിതമായ തുടക്കവും അപരിചിതസ്ഥലങ്ങളിലൂടെയുള്ള കഥയുടെ സഞ്ചാരവും വികാരതീവ്രതയുള്ള സന്ദര്‍ഭങ്ങളുടെ ഉചിതമായ കോര്‍ത്തിണക്കലും സംഭാഷണങ്ങളിലെ ശ്രദ്ധയും മിതത്വവും സൂക്ഷ്മമായ നിരീക്ഷണവും ഈ പ്രവണതയുടെ പൊതുസ്വഭാവങ്ങളായി എടുത്തുകാണിക്കപ്പെടുന്നു.ഇതിവൃത്തത്തെക്കാള്‍ ആഖ്യാനത്തിനാണു പ്രാധാന്യംദുരന്തവും ഫലിതവും,ചരിത്രവും രാഷ്ട്രീയവുംതത്ത്വചിന്തയും അരാജകവാദവും പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് ബിംബസ്വഭാവമുള്ള കഥകള്‍ രചിക്കുമ്പോഴും വൈകാരികതയ്ക്ക് മുന്‍തൂക്കം നല്കുന്ന ആഖ്യാനരീതി കൈവിടാതിരിക്കുവാന്‍ ആധുനികര്‍ ശ്രദ്ധ കാണിച്ചു.വി.വിജയനും കാക്കനാടനും എം.മുകുന്ദനും സക്കറിയയും ഉള്‍പ്പെടുന്ന ആധു‌നികരിലെ അടുത്തതലമുറ ആഖ്യാനത്തിന്റെ സവിശേഷത കൊണ്ട് ഇതിവൃത്തത്തിന്റെ പ്രാധാന്യത്തെ തമസ്കരിക്കുകയാണു ചെയ്തത്ഈ ഭൂമികയില്‍ നിന്നുകൊണ്ടു വേണം മലയാളചെറുകഥയുടെ പുതിയ പ്രവണതയിലേക്കു കടക്കേണ്ടത്തീവ്രതാപത്തിന്റെ മേഖലയാണത്ഇതിവൃത്തത്തിന്റെ സുഘടിതമായ വ്യവസ്ഥയോ ആഖ്യാനത്തന്റെ പെരുമയില്‍ അനുഭവതീക്ഷ്ണമാകുന്ന വൈകാരികതയോ മാത്രം ഈ കഥകളില്‍ തിരയരുത്.
2010 ഒക്ടോബര്‍ 31-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ണി.ആര്‍ എഴുതിയ ചെറുകഥയിലേക്കു കടക്കാംലീല എന്നാണു കഥയുടെ പേര്.സ്വേച്ഛാധിപത്യ മനസ്സുള്ള കുട്ടിയപ്പന്റെ ലീലകളുടെ കഥയാണിത്ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയ കഥയിലെ തൊമ്മി എന്ന വിധേയനെപ്പോലെയുള്ള പിള്ളേച്ചനാണ് ഈ കഥയിലെ മറ്റൊരു കഥാപാത്രം.
തന്തയൊണ്ടാക്കിയത് മുഴുവന്‍ നശിപ്പിക്കാന്‍ ഓരോന്ന് ജനിച്ചോളുംകൊറെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് വല്ല കാര്യമൊണ്ടോ?” എന്നുള്ള പിള്ളേച്ചന്റെ ഭാര്യ പത്മിനിയുടെ വാക്കുകളിലൂടെ കുട്ടിയപ്പന്റെ പേരുപോലെ തന്നെ വിചിത്രമായ ജീവിതരീതിയും സ്വഭാവവും ഏറെക്കുറെ പിടികിട്ടുംമുടിയനായ പുത്രന്റെ ഏതു കഥയിലും പറയുന്നതുപോലെ ഇതും രതിയുടെയും സുരപാനത്തിന്റെയും കഥയാണ്.
നട്ടപ്പാതിരയ്ക്ക് പിളേളച്ചന്റെ വീട്ടിലെത്തി അക്ഷമനായി തന്റെ ഇംഗിതമറിയിക്കുന്ന കുട്ടിയപ്പന്‍ഒരു കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ തുണയില്ലാതെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്ന ആഗ്രഹമാണ് കുട്ടിയപ്പനെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്ഈ ആഗ്രഹ സഫലീകരണത്തിനായി പിള്ളേച്ചനെയും കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്രയുടെ കഥയാണ് ലീലഅതിനു പറ്റിയ കൊമ്പനാനയെ അന്വേഷിച്ചു നടക്കുമ്പോള്‍ കാര്യസാദ്ധ്യത്തിനു വേണ്ടി നടത്തുന്ന തീവ്ര പരിശ്രമങ്ങളും പെരുമാറ്റരീതികളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അവതരിപ്പിക്കുന്നത്ഏറെക്കാശ് വാടക കൊടുക്കേണ്ടതുണ്ടെങ്കിലും വയനാട്ടില്‍ നിന്ന് ആനയെ ഒത്തുകിട്ടിഇനി പറ്റിയ പെണ്‍കുട്ടിയെയാണ് വേണ്ടത്.
ഈ അന്വേഷണത്തിനിടയില്‍ കുട്ടിയപ്പന്റെ അസ്വാഭാവിക ലൈംഗിക കാമനകളുടെ ലോകവും ഉന്മാദപ്രവൃത്തികളും ചുരുളഴിയുന്നുണ്ട്.വാടകയ്ക്കെടുക്കുന്ന പെണ്ണിനെ തുണിയൊന്നുമില്ലാതെ ദേഹം മുഴുവന്‍ എണ്ണ തേപ്പിച്ച് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുമിട്ട് രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയും രാവിലെ നെറ്റിയില്‍ ഉമ്മയും കൈ നിറയെ കാശും കൊടുത്തു പറഞ്ഞു വിടുകയും ചെയ്യുന്ന കുട്ടിയപ്പന്‍മറ്റൊരിക്കല്‍ മൂക്കില്‍ പഞ്ഞിയും വച്ചിട്ട് വിളക്കുകള്‍ക്കും ചന്ദനത്തിരിക്കുമിടയില്‍ മരിച്ചവനെപ്പോലെ കിടന്ന്പെണ്ണിനെ രാത്രി മുഴുവന്‍ നിലവിളിക്കാനേല്പിച്ചിട്ട് രാവിലെ നിറയെ കാശു നല്കി പറഞ്ഞു വിടുന്ന കുട്ടിയപ്പന്‍കൂടാതെ വീട്ടിലെ വേലക്കാരിത്തള്ള ഏലിയാമ്മച്ചേച്ചിയുടെ നടുവൊടിച്ച സംഭവവും ഉപകഥയായി ചേര്‍ത്തിട്ടുണ്ട്മുകളിലെ നിലയിലേക്ക് ചായയും ഭക്ഷണവും ജന്നലിലൂടെ ഏണിമാര്‍ഗം എത്തിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കിയതിനാലാണ് ഏലിയാമ്മച്ചേച്ചിയ്ക്ക് വീണു നടുവൊടിയേണ്ടി വന്നത്.
ഇങ്ങനെ വിചിത്ര സ്വഭാവങ്ങളുടെ കൂടിയിരിപ്പുകാരനായ കുട്ടിയപ്പന് ഒരു പെണ്‍കുട്ടിയെ ലഭിച്ചുതന്ത തന്നെ ഗര്‍ഭിണിയാക്കിയതിനു ശേഷം മാര്‍ക്കറ്റിലിറക്കിയിരിക്കുന്ന ലീലലീല എന്നത് അവളുടെ ശരിക്കുമുള്ള പേരല്ലകുട്ടിയപ്പനിട്ട പേരാണ്ലീലയെ വിവസ്ത്രയാക്കി കൊമ്പനാനയുടെ തുമ്പിക്കൈയോടു ചേര്‍ത്തു നിര്‍ത്തി കണ്ടപ്പോഴേക്കും കുട്ടിയപ്പന്റെ ഭ്രാന്ത് സംതൃപ്തി നേടിഅതിനു ശേഷമുള്ള മടങ്ങിവരവ് പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍അതിനു പിന്നില്‍ നഗ്നയായ ലീലഅതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.നടക്കുന്നതിനിടയില്‍ പെട്ടെന്ന് ലീല തിരിഞ്ഞു നിന്നുമദഗജം വന്യമായ ഒരു ആവേശത്തോടെ അവളെ പൊക്കിയെടുക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
ആഖ്യാനത്തന്റെ സവിശേഷത കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു രചനയാണിത്.സുഘടിതമായ ഒരു ഇതിവൃത്തം ഇതിലില്ലഉള്ളത് അശ്ലീലത്തിന്റെ ആധിക്യം കൊണ്ട് വികൃതവുമാണ്ദീര്‍ഘമായ പശ്ചാത്തല വര്‍ണനകളും ഉപകഥകളുടെ ആഖ്യാനവും നവോത്ഥാനകഥകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുവൈകാരികതയ്ക്ക് ഇടമില്ലാത്ത രചനാരീതിയാണിവിടെയുള്ളത്.നമ്മെ സംഭ്രമിപ്പിക്കുന്ന തരത്തില്‍ രതിയുടെ അപരിചിത മേഖലകള്‍ അനാവരണം ചെയ്യുവാനാണ് കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്ലൈംഗിക വൈകൃതത്തിനുള്ള പ്രേരണ എല്ലാ മനുഷ്യരുടെയും ഉപബോധ മനസ്സില്‍ കുടികൊള്ളുന്നുണ്ട്ക്രമവിരുദ്ധമായ ലൈംഗികത അതിന്റെ സംതൃപ്തിക്കായി ക്രമവിരുദ്ധമായ വഴികള്‍ തേടിക്കൊണ്ടിരിക്കുംപരപീഡനസുഖവും ആത്മപീഡന സംതൃപ്തിയും ക്രമവിരുദ്ധ ലൈംഗികതയുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നതാണ്കുട്ടിയപ്പന്റെ പ്രവൃത്തിയില്‍ ഇതു രണ്ടുമുണ്ട്.ലൈംഗികതയുടെ ഭ്രാന്തില്‍ മനുഷ്യനില്‍ മൃഗത്തിന്റെ അക്രമസ്വഭാവം നമുക്കു കാണാവുന്നതാണ്അതുതന്നെയാണ് മറ്റൊരു തരത്തില്‍ കൊമ്പനാനയുടെ പ്രവൃത്തിയായി കഥാകൃത്ത് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
ആധുനികകാലത്തെ കഥാകാരന്മാരുടെ രചനകളില്‍ വൈകാരികാംശത്തിന് പ്രാധാന്യം നല്കിയതിനോടൊപ്പം ചില മൂല്യങ്ങള്‍ ആസ്വാദകനിലേക്ക് സംക്രമിപ്പിക്കുവാനും കൂടി ശ്രമിച്ചിട്ടുള്ളതായി കാണാംഇക്കാര്യത്തിലും ലീല ഒരു വലിയ പരാജയമാണ്ഈ കഥയില്‍ ധര്‍മ വിരുദ്ധമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്ഇവിടെ പറയുന്ന ലൈംഗികത പ്രകൃതി വിരുദ്ധമെന്നു പറയാനാവില്ലെങ്കിലും സാത്വികമായ ഒരു നിലയിലുള്ളതല്ലപരപീഡനസുഖവും ആത്മപീഡനരതിയും കെട്ടുപിണയുന്ന ക്രമവിരുദ്ധ ലൈംഗികതയുടെ വിചിത്ര വഴികള്‍ കാണിച്ചു തരുവാന്‍ ഈ കഥയ്ക്കു കഴിയുന്നു എന്നത് ഒരു മെച്ചമായി പറയാമെന്നു മാത്രംആഖ്യാനരീതി ആകര്‍ഷകമാണെങ്കിലും വൃഥാസ്ഥൂലമായ വര്‍ണനകളും അതിഭാവുകത്വം നിറഞ്ഞ രചനാശൈലിയും ഈ കഥയുടെ വലിയ പോരായ്മകളാണ്.
ഭാഷാപോഷിണി 2010 ഒക്ടോബര്‍ ലക്കത്തില്‍ വന്ന കെ.പി.രാമനുണ്ണിയുടെ'വൈദ്യശരീരംഎന്ന കഥ കൂടി പരിശോധിക്കാംഅനന്തകൃഷ്ണന്‍ എന്ന മനുഷ്യന്റെ ജീവിതദുരന്തങ്ങളുടെ ചിത്രം ഈ കഥയില്‍ വരച്ചു വച്ചിരിക്കുന്നു.ഔദ്യോഗിക ജീവിതത്തിലേക്കു കടന്നപ്പോള്‍ അതിവൈകാരികതയോടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ഭാഗമായി നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയും ചെയ്യുന്ന അനന്തകൃഷ്ണന്‍തനിക്ക് താന്‍ ഭിത്തിയായൊരു കാരാഗൃഹത്തിലേക്ക് ഘട്ടം ഘട്ടമായി പ്രവേശിപ്പിക്കപ്പെടുക എന്നതായിരുന്നു അതിന്റെ ഫലംഅയാള്‍ ഒരു വൈദ്യശരീരമായിയാന്ത്രികമായ ജീവിതചര്യകളില്‍ ഏര്‍പ്പെട്ടു കഴിയുന്ന ഒരു മനുഷ്യനായി രൂപം പ്രാപിക്കുന്നുആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഭാര്യയില്‍ നിന്നും അകന്നു കഴിയുന്ന അനന്തകൃഷ്ണന്‍ ഭാര്യയുടെ മനസ്സില്‍ ഒരു ജൈവപിണ്ഡമായി തീര്‍ന്നിരിക്കുന്നുഅതുകൊണ്ടു തന്നെ ഒരു സ്ത്രീലമ്പടന് വഴങ്ങിക്കൊടുക്കുന്നതില്‍ അവള്‍ക്ക് കുറ്റബോധം തോന്നുന്നില്ലഅതേ മനുഷ്യന്‍ മകളെ നശിപ്പിക്കുമ്പോഴും അതു കണ്ടു നില്ക്കുന്ന അനന്തകൃഷ്ണന്‍ വൈകാരികതയുടെ ലോകത്തുനിന്നും പുറത്തുകടന്ന്കൃത്യമായ ടൈംടേബിളില്‍ മുന്നോട്ടു പോകുന്നതു കൊണ്ട് പ്രതികരിക്കുവാന്‍ ശ്രമിക്കുന്നതേയില്ല.
അതിവൈകാരികത ഉന്മാദമായിത്തീരുന്ന ചിത്രം ആദ്യം അവതരിപ്പിച്ചു.തനിക്കു പുറത്തുള്ള സമൂഹത്തിന്റെ പ്രശ്നങ്ങളായിരുന്നു അപ്പോള്‍ അയാളെ ഭരിച്ചത്വികാരരഹിതമായ അവസ്ഥയാണ് പിന്നീട്തന്റെ ശരീരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന യാന്ത്രികമായ ജീവിതംഇതും ഒരു തരം ഭ്രാന്തു തന്നെയാണ്തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നവന്‍ സ്വയം ഒരു ദുര്‍ഗം ചമയ്ക്കുകയാണ്സമൂഹമനസ്സില്‍ അവനു സ്ഥാനമില്ലകൂട്ടായ്മയുടെ കെട്ടു തീര്‍ക്കുന്ന ചങ്ങലക്കണ്ണിയില്‍ നിന്നും അവന്‍ അറ്റുപോകുകയാണ്.അനന്തകൃഷ്ണന്റെ ദാരുണമരണം അതാണു കാണിക്കുന്നത്ആഖ്യാനത്തന്റെ ചാരുതയാണ് ഈ കഥയെയും ശ്രദ്ധേയമാക്കുന്നത്അതിഭാവുകത്വത്തിന്റെ അകമ്പടിയില്ലാതെ രചന നടത്തിയിരിക്കുന്നുആഖ്യാനത്തന്റെ സവിശേഷത കൊണ്ട് സുദൃഢമായൊരു ഇതിവൃത്തം രൂപപ്പെട്ടു വരുന്നു.
മലയാളചെറുകഥയിലെ പുതിയ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നതിനായി ഒരേ സമയത്തു പ്രസിദ്ധീകരിച്ച രണ്ടു കഥകള്‍ പരിശോധിക്കുകയായിരുന്നു.പ്രമേയസ്വീകരണത്തിലും ആഖ്യാനശൈലിയിലും പാത്രാവിഷ്കരണത്തിലും ഇവ വ്യത്യസ്തത പുലര്‍ത്തുന്നു.മനുഷ്യമനസ്സുകളുടെ അനിര്‍വചനീയ മേഖലകളിലൂടെ സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാഗ്രതയോടെ സഞ്ചാരം നടത്തുവാന്‍ ഈ കഥകള്‍ പ്രേരണ നല്കുന്നുഒന്ന് ശ്ലീലവും മറ്റേത് അശ്ലീലവും ആണെന്ന വ്യത്യാസമേയുള്ളൂ.
.വി.വിജയന്റെ അരിമ്പാറയും എട്ടുകാലിയും ആസ്വദിക്കുകയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും മറ്റും രതികഥകളെ തിരസ്കരിക്കുകയും ചെയ്തവരാണ് മലയാളികള്‍തിരസ്കാരത്തിന്റെ ഏറ്റവും താണപടിയില്‍ പോലും സ്ഥാനം നല്കാതെ ചവറ്റുകുട്ടയില്‍ കളയേണ്ട സാധനത്തെ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുക മാത്രമല്ലമാസികയുടെ മുഖച്ചിത്രമായി വലിയ പരസ്യത്തോടെ പ്രചരിപ്പിക്കുക എന്നതാണ് മലയാളത്തിന്റെ പുതിയ പ്രവണതഅതിനിടയില്‍ 'വൈദ്യശരീരംപോലുള്ള നല്ല കഥകള്‍ ഉണ്ടാകുന്നു എന്നത് ആശ്വാസകരം.

രജികുമാര്‍.റ്റി.ആര്‍.
ജെ.എം.പി.ഹൈസ്കൂള്‍
മലയാലപ്പുഴ.

3 comments:

 1. രജികുമാര്‍മാഷിന്റെ പഠനം വായിച്ചു.അഭിനന്ദനങ്ങള്‍.മാതൃഭൂമിയില്‍ വന്ന
  ലീലയെക്കുറിച്ചുള്ള നിരീക്ഷണം ഏറെ പ്രസക്തമാണ്.ലീല വായിച്ചപ്പോ..
  സാഹിത്യവാരഫലക്കാരന്‍ ശ്രീ.എം.കൃഷ്ണന്‍നായരില്ലാതെ പോയതില്‍ ഏറെ
  വ്യസനിച്ചു.സമകാലിക കഥയുടെ ഏറ്റവും വികൃതമായ മുഖമാണ് ലീലയില്‍
  കണ്ടത്.മാതൃഭൂമി പോലൊരു ആഴ്ചപ്പതിപ്പ് അതിന്റെ പത്ത് പുറങ്ങള്‍ കഥാകൃ
  ത്തിന്റെ രതിവൈകൃതങ്ങള്‍ക്കായി നീക്കിവച്ചത് ആശങ്കയോടെയേ കാണാന്‍
  കഴിയു.ഉദാത്തമായ ഭാവനകൊണ്ടും മികച്ച ആഖ്യാനശൈലികൊണ്ടും
  സമ്പന്നമായ മലയാളകഥയുടെ പൂമുഖത്താണ് കഥാകൃത്ത് ആനയും കുട്ടിയപ്പനുമായിവന്ന് അലങ്കോലമാക്കുന്നത്.
  wilson,STHSS-Erattayar

  ReplyDelete
 2. മലയാള ചെറുകഥയിലെ ഉത്തര (ആധുനിക) പ്രവണതകള്‍ക്ക് ഉദാഹരണമായി താങ്കള്‍ തെരഞ്ഞെടുത്ത ഒരു കഥ -ഉണ്ണിയുടെ ലീല സത്യത്തില്‍ ഉണ്ണിയുടെ ലീലതന്നെയാണ്.ഒറ്റവാക്കില്‍ ചവറ്.അതില്‍ ആധുനികതയോ ഉത്താരാധുനികതയോ ഇല്ല. മറിച്ച് കമല്‍ റാം സജീവുമായുള്ള ചങ്ങാത്തം മാത്രം. കഥയിലെ ഉത്തരാധുനികതയെ അടയാളപ്പെടുത്തുന്ന ഇ.പി. രാജഗോപാലന്റെ സ്വപ്നവും ചരിത്രവും ,എന്‍.പ്രഭാകരന്റെ കഥ തേടുന്ന കഥ, കഥ കാലം പോലെ തുടങ്ങി അനേകം കഥാ പഠനങ്ങള്‍ താങ്ങള്‍ക്ക്‌ ഒന്ന് മറിച്ച് നോക്കാമായിരുന്നു. അശോകനും സുരേന്ദ്രനും കൊച്ചുബാവക്കും പൊയ്ത്തും കടവിനും പ്രിയക്കും ശേഷം വരുന്ന കഥാകാരന്മാരില്‍ സര്‍ഗശേഷിയുള്ളത് സുഭാഷ്‌ ചന്ദ്രനുമാത്രമാണ്. ബാക്കിയെല്ലാം ക്രാഫ്റ്റ് എന്ന പൊയ്ക്കാല്‍ നൃത്തം മാത്രം.

  ReplyDelete
 3. oru katha mathram vechu unniye ingane vilayiruthamo mashe?

  ReplyDelete